ന്യൂഡൽഹി:കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പനിയും ശ്വാസതടസ്സത്തേയും തുടര്‍ന്ന് മന്ത്രിയെ തിങ്കളാഴ്ച രാത്രി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച കേന്ദ്രമന്ത്രി അമിത് ഷായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പെങ്കടുത്ത യോഗത്തിൽ സത്യേന്ദർ ജെയിനുമുണ്ടായിരുന്നു.
കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ അഡ്മിറ്റായ വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആർ.ജി.എസ്.എസ്.എച്ച് ആശുപത്രിയിൽ പ്രവേശിച്ചു -മന്ത്രി ട്വിറ്ററിൽ കുറിച്ചു.
‘നിങ്ങൾ സ്വയം ശ്രദ്ധിക്കാതെ 24 മണിക്കൂറും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിൽ കൂടി ശ്രദ്ധ നൽകി വേഗം സുഖം പ്രാപിക്കൂ’ -ആരോഗ്യമന്ത്രിയുടെ ട്വീറ്റ് ഷെയർ ചെയ്ത് അരവിന്ദ് കെജ്രിവാൾ കുറിച്ചു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.