നിലവിൽ സാമൂഹിക വ്യാപനം; രോഗമുക്തിനേടി ഔദ്യോഗിക കാര്യങ്ങളിൽ സജീവമായി ഡൽഹി ആരോഗ്യമ​ന്ത്രി

ന്യൂഡൽഹി: നിലവിൽ സാമൂഹിക വ്യാപനം നിലനിൽക്കുന്നതായി ഡൽഹി ആരോഗ്യമ​ന്ത്രി സത്യേന്ദ്ര ജെയിൻ. കോവിഡിൽനിന്ന്​ മുക്തി നേടിയ ശേഷം ഔദ്യോഗിക കാര്യങ്ങളിൽ പ്രവേശിച്ച അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. 

‘ഡൽഹിയിൽ അടക്കം സമൂഹ വ്യാപനം നടന്നുകഴിഞ്ഞു. രാജ്യത്ത്​ 10ലക്ഷം രോഗികൾ നിലവിലുണ്ട്​. എന്നിട്ടും ഇതിനെ സമൂഹവ്യാപനമെന്ന്​ വിളിക്കാൻ കഴിയില്ലേ​?.’ -സത്യേന്ദ്ര ജെയിൻ ചോദിച്ചു. 

ആരോഗ്യമന്ത്രി രോഗമുക്തി നേടി ഔദ്യോഗിക രംഗത്തേക്ക്​ തിരിച്ചെത്തിയ വിവരം മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തിരുന്നു. ജൂൺ 17നാണ്​ സത്യേന്ദ്ര ജെയിനിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ആരോഗ്യനില വഷളായതിനെ തുടർന്ന്​ പ്ലാസ്​മ തെറപ്പിക്ക്​ വിധേയനാക്കിയിരുന്നു. ആദ്യം ഡൽഹി സർക്കാരിന്​ കീഴി​െല രാജീവ്​ ഗാന്ധി സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയിൽ ​പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട്​ മാക്സ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. 

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1211 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 31 മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ 1,22,793 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 3628 പേർ മരിക്കുകയും ചെയ്​തു. 1,03,134 പേർ രോഗമുക്തി നേടി. 16,031 പേരാണ്​ നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു. 

Tags:    
News Summary - Delhi health minister Satyendar Jain says community spread present -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.