ന്യൂഡൽഹി: പകർപ്പവകാശ നിയമ ലംഘനത്തിന് ഇന്ത്യ ടുഡേ നൽകിയ കേസിൽ ടെലഗ്രാം ഉപഭോക്താക്കൾക്ക് സമൻസയച്ച് ഡൽഹി ഹൈകോടതി. നിയമലംഘനം നടത്തിയ ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ നേരത്തെ കോടതി ടെലഗ്രാമിനോട് നിർദേശിച്ചിരുന്നു. ടെലഗ്രാം സമർപ്പിച്ച പട്ടികയിലെ ഉപഭോക്താക്കൾക്കാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
വരിസംഖ്യ നൽകി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തങ്ങളുടെ ഉള്ളടക്കങ്ങൾ പകർപ്പവകാശ, ട്രേഡ്മാർക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചെന്നു കാട്ടിയാണ് ഇന്ത്യ ടുഡേ നിയമനടപടി സ്വീകരിച്ചത്. തുടർന്ന് ഇത്തരത്തിൽ പ്രചരിപ്പിച്ചവരുടെ പട്ടിക നൽകാൻ കോടതി ടെലഗ്രാമിനോട് നിർദേശിച്ചു.
ഉപഭോക്താക്കളെ കുറിച്ചുള്ള ബേസിക് സബ്സ്ക്രൈബർ ഇൻഫർമേഷൻ സീൽ വെച്ച കവറിലാണ് ടെലഗ്രാം കോടതിയിൽ നൽകിയത്. രഹസ്യ വിവരങ്ങളാണെങ്കിലും സർക്കാറിനോ പൊലീസിനോ ആവശ്യമെങ്കിൽ കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ടുഡേ ഗ്രൂപ് ഉടമസ്ഥരായ ലിവിങ് മീഡിയ ഇന്ത്യ ലിമിറ്റഡാണ് കേസ് നൽകിയത്. കേസ് വീണ്ടും അടുത്ത മാർച്ചിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.