ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിെൻറ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച ട്രാക്ടർ റാലിക്കിടെ മരിച്ച യുവാവിെൻറ പോസ്റ്റ്മോർട്ടം വിഡിയോയും ഒറിജിനൽ എക്സ്റേ റിപ്പോർട്ടും അന്വേഷണ വിവരങ്ങളും ഡൽഹി പൊലീസിന് നൽകാൻ യു.പി പൊലീസിന് ഡൽഹി ഹൈകോടതി നിർദേശം.
റാലിക്കിടെ മരിച്ച ഉത്തർപ്രദേശ് സ്വദേശി 26കാരനായ നവ്രീത് സിങ്ങിെൻറ മുത്തച്ഛൻ നൽകിയ ഹരജിയിലാണ് കോടതി നടപടി. നവ്രീതിെൻറ തലയിൽ പൊലീസിെൻറ വെടിയേറ്റതിെന തുടർന്ന്് ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരിച്ചതെന്ന് ഹരജിയിൽ പറയുന്നു.
സംഭവത്തിൽ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് യോഗേഷ് ഖന്ന പറഞ്ഞു. ഡൽഹി െഎ.ടി ഒായിൽ വെച്ചാണ് നവ്രീത് മരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്ത ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് കോൺഗ്രസ് നേതാവ് ശശി തരൂരിനും രാജ്ദീപ് സർദേശി അടക്കമുള്ള മാധ്യമ പ്രവർത്തകർക്കുമെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.