ന്യൂഡൽഹി: വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. വിവാഹ മോചന ആവശ്യം 2016ൽ കുടുംബകോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജിയാണ് ഹൈകോടതി നിരസിച്ചത്.
ഉമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും വർഷങ്ങളായി വേർപിരിഞ്ഞാണ് കഴിയുന്നത്. 1994ലായിരുന്നു ഇവരുടെ വിവാഹം. രണ്ട് മക്കളുണ്ട്.
വിവാഹമോചനത്തിനായുള്ള ഹരജിയിൽ ഉമർ അബ്ദുല്ല ഭാര്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തതയില്ലെന്ന കുടുംബകോടതിയുടെ അഭിപ്രായം ഹൈകോടതി ശരിവെച്ചു. ഹരജിയിൽ പറയും പ്രകാരമുള്ള മാനസിക-ശാരീരിക പീഡനങ്ങൾ തെളിയിക്കാൻ ഉമർ അബ്ദുല്ലക്കായില്ലെന്നും ജസ്റ്റിസ് സഞ്ജീവ് സച്ദേവ, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാഹബന്ധം പുന:സ്ഥാപിക്കാൻ കഴിയാത്തവിധം തകർന്നിരിക്കുന്നുവെന്ന് ഉമർ ഹരജിയിൽ പറഞ്ഞിരുന്നു. 2007 മുതൽ വേർപ്പെട്ടു കഴിയുകയാണെന്നും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.