ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ ഇരകളാക്കപ്പെടുന്ന സ്കൂൾ കുട്ടികളുടെ ക്ഷേമം ഏറ്റവും പ്രാധാന്യമുള്ള കാര്യമാണെന്നും അത്തരം സംഭവങ്ങളുടെ ദൂരവ്യാപക പ്രത്യാഘാതം മറികടക്കൽ വലിയ പ്രയാസമാണെന്നും ഡൽഹി ഹൈകോടതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന്റെ നിർബന്ധിത വിരമിക്കൽ ശിക്ഷ ശരിവെച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹി സ്കൂൾ ട്രൈബ്യൂണലിന്റെയും അച്ചടക്ക സമിതിയുടെയും തീരുമാനം ശരിവെച്ചതിനെതിരെ അധ്യാപകൻ നൽകിയ അപ്പീലിലാണ് കോടതി നടപടി. പ്രായപൂർത്തിയാകാത്തവരുടെ മനസ്സ് ദുർബലമാണ്. ഈ പ്രായത്തിലെ മോശം അനുഭവങ്ങൾ അവരുടെ മനസ്സിലെ ഒഴിയാബാധയായി മാറാം.
കുട്ടികളുടെ സാമൂഹിക വളർച്ചയെ തടയാനും മാനസിക പ്രശ്നങ്ങളുണ്ടാകാനും കാരണമാകാമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.