ന്യൂഡൽഹി: സുപ്രീംകോടതിയുടെ സുപ്രധാന വിധിന്യായത്തിൽ ആം ആദ്മി പാർട്ടി നേടിയെങ്കിലും ഡൽഹിയിലെ അധികാര വടംവലി അവസാനിക്കുന്നില്ല. ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുമായി കേന്ദ്രവും ഗവർണറും സഹകരിച്ചു പോകണമെന്ന കോടതിവിധിയുടെ അന്തഃസത്ത പ്രായോഗിക തലത്തിൽ നടപ്പായെന്നു വരില്ല. ലഫ്. ഗവർണറെ ഉപകരണമാക്കി രാഷ്ട്രീയ യുദ്ധം നടത്തുകയാണ് മോദി സർക്കാർ. ഇൗ രാഷ്ട്രീയ യുദ്ധം അവസാനിപ്പിച്ച് സമരസപ്പെടാൻ ബി.ജെ.പിയോ, വിട്ടുകൊടുക്കാൻ ആം ആദ്മി പാർട്ടിയെ നയിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളോ തയാറാവില്ലെന്ന് വ്യക്തം. ശീതയുദ്ധം തുടരും.
കോടതി വിധി ജനാധിപത്യത്തിെൻറ വിജയമായി അരവിന്ദ് കെജ്രിവാൾ വിശേഷിപ്പിക്കുേമ്പാൾ, അദ്ദേഹം വിധിയെ തെറ്റായ വിധത്തിലാണ് മനസ്സിലാക്കിയതെന്നു വ്യാഖ്യാനിക്കുകയാണ് ബി.ജെ.പി. സമരവും ധർണയുമായി നീങ്ങുന്ന കെജ്രിവാളിെൻറ അരാജക ഭരണത്തിനെതിരാണ് കോടതി വിധിയെന്ന് അവർ വാദിക്കുന്നു. പൂർണ സംസ്ഥാന പദവിയോ എക്സിക്യൂട്ടിവ് അധികാരങ്ങളോ ഡൽഹിക്ക് നൽകാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കുന്നതെന്ന വിശദീകരണവും ബി.ജെ.പി വക്താവ് സംപീത് മഹാപാത്ര നൽകി. സ്വതന്ത്രമായി തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ടെങ്കിലും, പൂർണ സംസ്ഥാന പദവി ഡൽഹിക്ക് കിട്ടില്ലെന്ന യാഥാർഥ്യത്തിനു കൂടി അടിവരയിടുകയാണ് നിർണായക വിധി. പൂർണ സംസ്ഥാന പദവിയെന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചാണ് കെജ്രിവാൾ നീങ്ങുന്നത്. എന്നാൽ, തലസ്ഥാന നഗരം ഉൾപ്പെടുന്ന സംസ്ഥാനത്തിനുള്ള അധികാരങ്ങൾ പലതും വിട്ടുകിട്ടാൻ കടമ്പകൾ പലതാണ്.
എങ്കിലും കോടതി വിധി ആം ആദ്മി പാർട്ടിക്ക് പുതിയ ഉൗർജമാണ് സമ്മാനിക്കുന്നത്. സ്ഥലംമാറ്റം നടത്താനോ, റേഷൻ ജനത്തിന് വീട്ടുപടിക്കൽ എത്തിച്ചുകൊടുക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനോ കഴിയാത്ത വിധം ആപ് സർക്കാർ കൂച്ചുവിലങ്ങിലാണ്. ലഫ്. ഗവർണറുടെ ഒാഫിസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസംഘം സത്യഗ്രഹമിരുന്നതിെൻറ പശ്ചാത്തലം അതാണ്. അതിനെല്ലാമിടയിൽ കേന്ദ്രത്തിനെതിരെ കെജ്രിവാളിന് കിട്ടിയ മികച്ച ആയുധമാണ് കോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.