ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഡൽഹിയിലേക്ക് പ്രവേശിക്കുേമ്പാൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്നത് സംബന്ധിച്ച തീരുമാനം മരവിപ്പിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് തീരുമാനിച്ചത്. എന്നാൽ, ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയില്ല.
ആർ.ടി.പി.സി.ആർ നിർബന്ധമാണോ എന്നതു സംബന്ധിച്ച് യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നിലവിൽ ആവശ്യമില്ലെന്ന് ഡൽഹി വിമാനത്തവള അതോറ്റിറ്റി ട്വിറ്ററിൽ മറുപടി നൽകി. ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന യാത്രക്കാരോടും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ചോദിക്കുന്നില്ല. ഫെബ്രുവരി 26 മുതൽ മാർച്ച് 15 വരെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.