കോവിഡ് വ്യാപനം: ഡൽഹിയിലും രാജസ്ഥാനിലും ലോക്ഡൗൺ പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിലും രാജസ്ഥാനിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ ഏപ്രിൽ 26 തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെയാണ് ഡൽഹിയിലെ ലോക്ഡൗൺ.

രാജസ്ഥാനിൽ ഇന്ന് മുതൽ മെയ് മൂന്നുവരെ 15 ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ കാലയളവിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാലുമായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൂടുതൽ കിടക്കകളും മറ്റ് സാമഗ്രികളും ഒരുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന ഐ.സി.യുകളിൽ കിടക്കകളില്ല. കൂടാതെ, ഒാക്സിജൻ ദൗർലഭ്യവും രൂക്ഷമാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. പൊതുജനങ്ങൾക്ക് എല്ലാ സുരക്ഷയും സർക്കാർ ഒരുക്കുമെന്നും കെജ് രിവാൾ വ്യക്തമാക്കി.

നിലവിൽ രാത്രി, വാരാന്ത്യ കർഫ്യൂകൾ ഡൽഹിയിൽ പ്രാബല്യത്തിലുണ്ട്. ഞ‍ായറാഴ്ച 25,462 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനത്തിലും എത്തി.

Tags:    
News Summary - Delhi likely to be under curfew for seven day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.