ന്യൂഡൽഹി: ഡൽഹി സർക്കാറിന്റെ മദ്യനയ വിവാദവും തുടർന്നുണ്ടായ സി.ബി.ഐ അന്വേഷണത്തിലും പ്രതികരണവുമായി സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചാണ് ഹസാരെയുടെ പ്രതികരണം. അധികാരത്തിന്റെ ലഹരിയിൽ തന്റെ തത്വങ്ങൾ കെജ്രിവാൾ മറന്നുവെന്ന് ഹസാരെ കത്തിൽ കുറ്റപ്പെടുത്തി.
കെജ്രിവാളിന്റെ മദ്യനയം മറ്റ് പാർട്ടികളുടെ നയത്തിൽ നിന്നും വ്യത്യസ്തമല്ല. ഇത് ദുഃഖകരമാണെന്നും ഹസാരെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. മദ്യനയത്തിലെ സ്വീകരിക്കാവുന്ന മാതൃക മഹാരാഷ്ട്രയിലെ റാലേഗാൻ സിദ്ധി ഗ്രാമത്തിന്റേതാണ്. 51 ശതമാനം സ്ത്രീകൾ എതിർത്ത് വോട്ട് ചെയ്താൽ മദ്യനിരോധനം നടപ്പിലാക്കുമെന്നായിരുന്നു അവിടത്തെ മദ്യനയം. ഇത്തരമൊരു നയമാണ് ഡൽഹിയിലും പ്രതീക്ഷിച്ചതെന്ന് ഹസാരെ പറഞ്ഞു.
എന്നാൽ, അത്തരമൊരു നയം നിങ്ങൾ കൊണ്ടുവന്നില്ല. അധികാരത്തിലൂടെ പണമുണ്ടാക്കുക പണത്തിലൂടെ അധികാരമുറപ്പിക്കുക എന്ന ദൂഷിതവലയത്തിൽ നിങ്ങളും പെട്ടുവെന്ന് സംശയമുണ്ട്. ഡൽഹിയിൽ ശക്തമായ ലോകായുക്ത കൊണ്ടു വരുന്നതിന് പോലും നിങ്ങൾ ശ്രമിച്ചില്ല. ജനങ്ങളുടെ ജീവിതം ദുരിതപൂർവമാക്കുന്നതും സ്ത്രീകളെ ബാധിക്കുന്നതുമാണ് ഡൽഹി സർക്കാറിന്റെ മദ്യനയമെന്നും ഹസാരെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.