ഡൽഹി മദ്യനയ കേസ്: അന്വേഷണവുമായി സഹകരിക്കുമെന്ന് കവിത

ഹൈദരാബാദ്: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എന്നാൽ, വനിത സംവരണ ബില്ലിനെ പിന്തുണച്ച് മാർച്ച് 10ന് ഡൽഹിയിൽ ധർണ നിശ്ചയിച്ചതിനാൽ ഇ.ഡിക്ക് മുന്നിൽ ഹാജരാവുന്ന തീയതി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും തെലങ്കാനയിലെ ബി.ആർ.എസ് എം.എൽ.സി കെ. കവിത.

തന്റെ പിതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെയും ബി.ആർ.എസിന്റെയും പോരാട്ടത്തിനെതിരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾക്ക് തങ്ങളെ തടയാനാവില്ല. മാർച്ച് ഒമ്പതിന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടത്.

ധർണയും നേരത്തേ തീരുമാനിച്ച മറ്റ് പരിപാടികളും ഉള്ളതിനാലാണ് മറ്റൊരു ദിവസം ഹാജരാകുന്നതിന് നിയമോപദേശം തേടുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിൽ, ബി.ജെ.പിയുടെ ഭരണ പരാജയങ്ങൾ തുറന്നുകാട്ടാനുള്ള പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.  

Tags:    
News Summary - Delhi liquor policy case: Kavita to cooperate with investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.