ഡൽഹി മദ്യ കുംഭകോണം: സി.ബി.ഐയെ വെല്ലുവിളിച്ച് മനീഷ് സിസോദിയ

ന്യൂഡൽഹി: അറസ്റ്റ് ചെയ്യാൻ സി.ബി.ഐയെ വെല്ലുവിളിച്ച് ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) നേതാവുമായ മനീഷ് സിസോദിയ. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പുതിയ സ്റ്റിങ് ഓപ്പറേഷനോട് പ്രതികരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ തന്നെ കസ്റ്റഡിയിൽ വാങ്ങണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ സ്റ്റിങ് ഓപ്പറേഷൻ വ്യാജമാണെന്ന് സമ്മതിക്കേണ്ടി വരുമെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

"സി.ബി.ഐ ഒന്നും കണ്ടെത്തിയില്ല, ഇ.ഡി അന്വേഷണം നടത്തിയെങ്കിലും അപ്പോഴും ഒന്നും കണ്ടെത്തിയില്ല. സി.ബി.ഐക്ക് കൈമാറാൻ ബി.ജെ.പിയോട് ഞാൻ ആവശ്യപെടുന്നു. സി.ബി.ഐ അന്വേഷണം നടത്തി നാല് ദിവസത്തിനകം എന്നെ അറസ്റ്റ് ചെയ്യണം.

ബി.ജെ.പിയാണ് ഇതുമായി മുന്നോട് വന്നത്.സി.ബി.ഐ ബി.ജെ.പിയുടെ ബാഹ്യ ശാഖയാണ്. ഇത് ബി.ജെ.പി ഓഫിസിലും പ്രധാനമന്ത്രിയും ചേർന്ന് നടത്തിയ മറ്റൊരു ഗൂഢാലോചനയാണെന്ന് നിങ്ങൾക്കറിയാം. ഇപ്പോൾ, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനും സി.ബി.ഐ, ഇ.ഡി റെയ്ഡുകളും നടത്താൻ ദിവസം മുഴുവൻ അവിടെ ഗൂഢാലോചനകൾ നടക്കുന്നുണ്ട്​''-എ.എ.പി നേതാവ് വിമർശിച്ചു.

Tags:    
News Summary - Delhi Liquor Scam-Manish Sisodia Challenges CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.