ന്യൂഡൽഹി: വടക്കൻ ഡൽഹിയുടെ പ്രാന്ത പ്രദേശത്ത് അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പടിയിൽ. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവംഒ നടന്നത്. തിങ്കളാഴ്ച രാത്രി വൈകിയാണ് പ്രതി പിടിയിലായത്. അനിൽ പതക് എന്നയാളണ് പ്രതി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസവേതനക്കാരായ തൊഴിലാളികളുടെ മകളെയാണ് ഭൽസ്വ ഡയറിയിലെ വീടിനു സമീപം കളിക്കുന്നതിനിടെ പ്രതി അനിൽ തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ പെൺകുട്ടിയെയും കൊണ്ട് പോകുന്നത് പതിഞ്ഞിരുന്നു. ഇയാൾ കുട്ടിയെ കൈയിലെടുത്താണ് കൊണ്ടുപോയിരുന്നത്.
രാത്രിയായിട്ടും പെൺകുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടുത്ത ദിവസം രാവിലെ പ്രദേശത്തെ പാർക്കിനു സമീപം ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.