ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വെറും 20 രൂപയുടെ പേരിൽ അച്ഛനെ മകൻെറ മുമ്പിൽ വെച്ച് തല്ലിക്കൊന്നു. സലൂണിൽ ഷേവിങ്ങിന് കടക്കാരൻ ആവശ്യപ്പെട്ട തുക തികയാത്തതിനാൽ 20 രൂപ കടം പറഞ്ഞതിനെത്തുടർന്നാണ് 38കാരനായ രൂപേഷിനെ സന്തോഷ്, സരോജ് എന്നിവർ ചേർന്നാണ് തല്ലിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മരിച്ച രൂപേഷിൻെറ 13കാരനായ മകൻ പ്രതികളെ തടയാൻ ശ്രമിച്ചെങ്കിലും ഇതൊന്നും വകവെക്കാതെ നിർദയം കൊന്നു കളയുകയായിരുന്നു. സെപ്റ്റംബർ 24ന് വടക്കൻ ഡൽഹിയിലെ ബുറായ് പ്രദേശത്താണ് അരും കൊല അരങ്ങേറിയത്.
രൂപേഷ് ഷേവിങ്ങിനായാണ് താമസസ്ഥലത്തിന് സമീപത്ത് സന്തോഷ് നടത്തി വന്ന സലൂണിലെത്തിയത്. കൂലിയായി സന്തോഷ് 50 രൂപ ആവശ്യപ്പെട്ടു. 30 രൂപ കൊടുത്ത ശേഷം ബാക്കി പിന്നെ തരാമെന്ന് പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ തയാറാകാത്ത സന്തോഷും സരോജും ചേർന്ന് കടയിലുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് രൂപേഷിനെ ആക്രമിക്കുകയായിരുന്നു.
പ്രതികൾ രൂപേഷിനെ ആക്രമിക്കുന്നതിൻെറ മൊബൈൽ ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിൽ മർദനത്തിനിരയായ പിതാവിനെ മകൻ രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുന്ന നിരവധി പേർ കാഴ്ചക്കാരായി നോക്കി നിന്നതല്ലാതെ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല.
ശേഷം രൂപേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.