ന്യൂഡൽഹി: ഡൽഹിയിലെ ഗീത കോളനിയിൽ 40 വയസുകാരൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതായി പൊലീസ് ശനിയാഴ്ച അറിയിച്ചു. കൊലക്കുള്ള കാരണം വ്യക്തമല്ല.
ഡൽഹിയിലെ ഗീത കോളനിയിൽ പലചരക്ക് കട നടത്തുന്ന പ്രതി സച്ചിൻ കൃത്യം നടത്തിയ ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തിലൂടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെ കുറ്റകൃത്യത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഫോറൻസിക് സംഘം ഉടൻ സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് ഷഹ്‌ദര ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ. സത്യസുന്ദരം പറഞ്ഞു. 35 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തി. അവരുടെ 15 വയസ്സുള്ള മകന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു.
ഗീത കോളനിയിലെ ഒരു വീടിന്റെ രണ്ടാം നിലയിലാണ് കുറ്റകൃത്യം നടന്നത്. പ്രതിയുടെ അമ്മയാണ് കുറ്റകൃത്യത്തെക്കുറിച്ച് തങ്ങളെ അറിയിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ സാമ്പത്തികമാണെന്നാണ് പൊലീസ് ഊഹിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.