ന്യൂഡൽഹി: ഡൽഹി മെേട്രാ യാത്ര ലോകത്തെ ഏറ്റവും യാത്ര ചെലവ് ഏറിയതിൽ രണ്ടാമത്തേതാണെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ നിരക്ക് വർധനവിന് പിന്നാലെയാണ് ഏറ്റവും ചെലവേറിയ യാത്ര മാർഗമായി ഡൽഹി മെട്രോ മാറിയത്. വിയറ്റ്നാമിലെ ഹനോയ് ആണ് ഒന്നാമത്തേത്.
ഡൽഹി ആസ്ഥാനമായ പരിസ്ഥിതി സംഘടന സെൻറർഫോർ സയൻസ് ആൻഡ് എൻവയൺമെൻറ് (സി.എസ്.ഇ) നടത്തിയ പഠനറിേപ്പാർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സാധാരണക്കാർക്ക് വരുമാനത്തിെൻറ 14 ശതമാനം മെട്രോ യാത്രക്ക് വേണ്ടിവരുന്നു. ശരാശരി ഒരു ഡോളർ യാത്രക്കായി ചെലവ് വരുന്നതായും സി.എസ്.ഇ റിപ്പോർട്ടിലുണ്ട്. മെട്രോയുടെ അപര്യാപ്തതകളും തുടർയാത്ര ചെലവുമാണ് നിരക്ക് ഇത്രയും ഭീകരമാകാൻ കാരണം. യാത്ര ചെലവ് ഏറിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ 32 ശതമാനത്തിെൻറ കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. ലോകത്തെ ഒമ്പത് മെട്രോ നഗരങ്ങളെയാണ് സി.എസ്.ഇ താരതമ്യം നടത്തിയത്. സി.ഇസ്.ഇ പഠന റിപ്പോർട്ടിനെതിരെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരിയും ഡൽഹി െമേട്രാ മാനേജിങ് ഡയറക്ടർ മങ്കു സിങ്ങും രംഗത്തെത്തി. വൻ നഗരങ്ങളിലെ മെട്രോയുടെ വിശദാംശങ്ങൾ താരതമ്യപ്പെടുത്താതെ ചെറു നഗരങ്ങളുമായി താരതമ്യം നടത്തിയത് ശരിയല്ലെന്നാണ് ഇവരുടെ ആരോപണം.
എന്നാൽ, വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ പിന്നിൽ തന്നെയാണെന്ന് സി.എസ്.ഇ വിശദീകരിച്ചു. ഹോേങ്കാങ്ങിൽ വരുമാനത്തിെൻറ 2.9 ശതമാനവും, പാരിസ് (6.6), ബെയ്ജിങ്, സോൾ (5.2), ന്യൂയോർക് (4.6) എന്നിങ്ങനെ ചെലവഴിക്കേണ്ടിവരുേമ്പാൾ ഇന്ത്യയിൽ 14 ശതമാനമാണെന്നും സി.എസ്.ഇ വ്യക്തമാക്കി. രാജ്യത്തെ പല നഗരങ്ങളിലും മോശം ഗതാഗത സംവിധാനമാണുള്ളത്. പൊതുഗതാഗത സംവിധാനം പലരും ഉപേക്ഷിക്കുന്നതായും സി.എസ്.ഇ പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.