ഡൽഹി മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാർട്ടി വിട്ടു; വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എ.എ.പി പരാജയപ്പെട്ടെന്ന് വിമർശനം

ന്യൂഡൽഹി: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് ആം ആദ്മി പാർട്ടി വിട്ടു. ഞായറാഴ്ച രാവിലെയാണ് പാർട്ടി വിടുന്ന വിവരം കൈലാഷ് ഗഹ്ലോട്ട് അറിയിച്ചത്. ഗതാഗതം, നിയമം, റവന്യു വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. ശീഷ്മഹൽ പോലുള്ള വിവാദങ്ങൾ ആം ആദ്മി പാർട്ടിയിൽ ഇനിയും വിശ്വസിക്കണോയെന്ന സംശയം ഉയർത്തുകയാണ്. ജനങ്ങൾക്ക് വേണ്ടി പോരാടുന്നതിന് പകരം സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയാണ് ആം ആദ്മി പാർട്ടി പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അടിസ്ഥാന സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആം ആദ്മി പാർട്ടിയിൽ നിർണായക സ്ഥാനം വഹിച്ചിരുന്നയാളാണ് ഗഹ്ലോട്ട്. മുതിർന്ന നേതാവായ അദ്ദേഹം കെജ്രിവാൾ കഴിഞ്ഞാൽ മുഖ്യമന്ത്രിയാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് പാർട്ടിയിൽ നിന്നുള്ള ഗഹ്ലോട്ടിന്റെ രാജി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഉൾപ്പടെ എ.എ.പിക്ക് ഉണ്ടായ പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്ലീൻ യമുന പ്രൊജക്ട് അതിനുള്ള ഉദാഹരണമായാണ് അദ്ദേഹം കാണുന്നത്.

Tags:    
News Summary - Delhi Minister Kailash Gahlot resigns from AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.