ന്യൂഡൽഹി: മധ്യവർഗക്കാർക്ക് ആശ്വാസം നൽകണമെന്ന എക്സ് ഉപഭോക്താവിന്റെ ആവശ്യത്തോട് പ്രതികരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. നിർമല സീതാരാമന്റെ എക്സ് പോസ്റ്റിന് മറുപടി നൽകുന്നതിനിടെയാണ് ഉപഭോക്താവ് മധ്യവർഗത്തിന് ആശ്വാസം നൽകണമെന്ന് ആവശ്യപ്പെട്ടത്.
തുഷാർ ശർമ്മയെന്ന എക്സ് ഉപഭോക്താവിന്റേതാണ് എക്സിലെ പോസ്റ്റ്. രാജ്യത്തിന് വേണ്ടി താങ്കൾ നൽകിയ സംഭാവനകൾക്ക് അഭിനന്ദനം അർപ്പിക്കുകയാണ്. മിഡിൽ ക്ലാസിന് കൂടി കുറച്ച് ആശ്വാസം നൽകാൻ ധനമന്ത്രി തയാറാവണമെന്ന് അഭ്യർഥിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ തുഷാർ ശർമ്മ പറയുന്നത്.
ഇതിന് മറുപടിയായി നിങ്ങളുടെ ആശങ്ക മനസിലാക്കുന്നുവെന്നും ജനങ്ങളുടെ വാക്കുകൾക്ക് സർക്കാർ എപ്പോഴും കാതോർക്കാറുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പണപ്പെരുപ്പം വൻതോതിൽ ഉയരുന്നതിനിടെയാണ് ഉപഭോക്താവിന്റെ അഭ്യർഥന പുറത്ത് വന്നത്. റീടെയിൽ പണപ്പെരുപ്പം 6.21 ശതമാനമായി കഴിഞ്ഞ മാസം വർധിച്ചിരുന്നു. ഭക്ഷ്യവിഭവങ്ങളുടെ പണപ്പെരുപ്പം 10.87 ശതമാനമായാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.