ഡൽഹിയിൽ സ്വകാര്യ ഓഫീസുകളിൽ വർക്ക് ​ഫ്രം ഹോം; റസ്റ്ററന്‍റുകൾ അടക്കും

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം ഉയർന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ. സ്വകാര്യ ഓഫീസുകൾ പൂർണമായും അടച്ചിടാൻ സർക്കാർ നിർദേശം നൽകി. വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെയായിിരിക്കും സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കുക. റസ്റ്ററന്‍റുകളും അടക്കും.

നേരത്തെ സ്വകാര്യ ഓഫീസുകൾക്കും റസ്റ്ററന്‍റുകൾക്കും 50 ശതമാനം ആളുകളുമായി പ്രവർത്തനത്തിനുള്ള അനുമതി നൽകിയിരുന്നു. ആവശ്യ സേവനങ്ങൾക്കായി പ്രവർത്തിക്കുന്ന ഓഫീസുകൾക്കാണ് നിലവിൽ പൂർണ്ണരീതിയിൽ തുറക്കാൻ സാധിക്കില്ല.

ഹോട്ടലുകളിൽ ഹോം ഡെലിവറിക്കും ടേക്ക് എവേ സംവിധാനത്തിനും അനുമതിയുണ്ട്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 19,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 60,000 ​കടക്കുമെന്ന് പ്രവചനമുണ്ട്.

Tags:    
News Summary - Delhi orders work from home for private offices, closure of restaurants as Covid cases go up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.