ന്യൂഡൽഹി: 43 പേരുടെ ദാരുണ മരണത്തിന് കാരണമായ ഡൽഹി അനന്ത്ഗഞ്ച് തീപിടിത്തത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. ഉടമയായ റെഹാനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്
ഞായറാഴ്ച പുലർച്ചെ 5.22 ഓടെയാണ് റാണി ഝാൻസി റോഡിലുള്ള ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്കൂൾ ബാഗുകളും ബോട്ടിലുകളും നിർമ്മിക്കുന്ന ഫാക്ടറി കത്തിനശിച്ചു.
അപകടത്തിൽ 43 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 15 അധികം പേർ ആർ.എം.എൽ, ഹിന്ദു റാവു ആശുപത്രികൾ ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.