ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷനുകളുടെ പേരിൽ 150 കോടി തട്ടിയെടുത്ത രണ്ടു ചാർേട്ടർഡ് അക്കൗണ്ടന്‍റുമാർ ഉൾപ്പെടെ 11 പേർ പിടിയിൽ. രണ്ടുമാസത്തിനുള്ളിൽ അഞ്ചുലക്ഷം പേരെ കബളിപ്പിച്ച് 150 കോടി തട്ടുകയായിരുന്നു. രണ്ടു മൊബൈൽ ആപ്ലിക്കേഷനുകളിൽനിന്ന് ലാഭകരമായ വരുമാനം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇവരുടെ പേരിൽ വിവിധ ബാങ്കുകളിൽ നിക്ഷേപമുള്ള 11 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. പവർ ബാങ്ക്, EZPlan എന്നീ പേരിലുള്ള രണ്ടു മൊബൈൽ ആപ്പുകളുടെ പേരിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽനിന്നുള്ള ജനങ്ങൾ പോസ്റ്റ് ചെയ്ത നോട്ടീസുകൾ ഡൽഹി പൊലീസിന്‍റെ ശ്രദ്ധയിൽ പ്പെടുകയായിരുന്നു. ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റ്.
ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ട്അപ്പ്് പ്രൊജക്ടാണ് പവർ ബാങ്കിേന്റത്. എന്നാൽ അതിന്‍റെ സെർവർ കണ്ടെത്തിയത് ചൈനയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിക്ഷേപകർ കൂടുതൽ പണം ഇറക്കുന്നതിനായി ആദ്യ നിക്ഷേപത്തിന്‍റെ അഞ്ചുമുതൽ 10 വരെ ശതമാനം തിരിച്ചുനൽകിയിരുന്നു. ഇതിൽ വിശ്വാസം ഉടലെടുത്തതോടെ ആളുകൾ കൂടുതൽ പണം പ്രൊജക്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കുന്നതിനായി പൊലീസ് ഒരു ടോക്കൺ തുക ഇതിൽ നിക്ഷേപിച്ചു. പിന്നീട് ഇവർ തട്ടിപ്പ് വഴിത്തിരിച്ചുവിടുന്നതിനായി 25ഓളം വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിക്കൊണ്ടിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവയായിരുന്നു ഈ കമ്പനികൾ. നിക്ഷേപം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് രേഖകളിൽനിന്ന് ഒരാളുടെ ഫോൺ നമ്പർ പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിലൂടെ പശ്ചിമബംഗാളിലെ ഉലുബേറിയ എന്ന സ്ഥലത്തെ ഷേയ്ക്ക് റോബിൻ എന്നയാളെ തിരിച്ചറിഞ്ഞു. ജൂൺ രണ്ടിന് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഇയാളെ പൊലീസ് പിടികൂടി. കൂടാതെ കൂട്ടാളികളെയും പൊലീസ് പിടികൂടുകയായിരുന്നു.
ചാർേട്ടർഡ് അക്കൗണ്ടന്‍റുമാരുടെ നേതൃത്വത്തിൽ 110ഓളം ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഇതിൽ ചിലത് ചൈനീസ് പൗരൻമാരുടെ പേരിലായിരുന്നു. ടെലഗ്രാം വഴി റോബിൻ ഈ ചൈനീസ് പൗരൻമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റോബിനെ അറസ്റ്റ് ചെയ്യുേമ്പാൾ അയാൾ 29 ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നു.
വാട്സ്ആപും ടെലഗ്രാമും വഴി നിരന്തരം ബന്ധപ്പെട്ട് ഇവർ പലരിൽനിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ നിരവധി ചൈനീസ് പൗരൻമാരുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.