ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട ജയ്ശെ മുഹമ്മദ് സംഘാംഗത്തെ അറസ്റ ്റ് ചെയ്തുവെന്ന് പൊലീസ്. അബ്ദുൽ ലത്തീഫ് ഗനായ് എന്ന ദിലാവറിനെയാണ് കഴിഞ്ഞദിവസം രാത്രി സംശയകരമായ വസ്തുക്കളുമായി ഡൽഹി പൊലീസിെൻറ സ്പെഷൽ സെൽ പിടികൂടിയത്.
ശ്രീനഗറിൽ അടുത്തിടെ ഉണ്ടായ ഗ്രനേഡ് ആക്രമണപരമ്പരക്കു പിന്നിൽ പ്രവർത്തിച്ച ജയ്ശെ മുഹമ്മദ് ഭീകരൻ റിപ്പബ്ലിക് ദിനത്തിൽ സമാനമായ ആക്രമണം തലസ്ഥാനത്ത് ആവർത്തിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. ഇയാളിൽനിന്ന് രണ്ടു ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ ആക്രമണത്തിനായി സ്ഥലനിരീക്ഷണം നടത്തിയ ഹിലാൽ എന്ന ബന്ദിപ്പോറ സ്വദേശിയും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.