ഡൽഹിയിൽ പാക് ഭീകരൻ അറസ്റ്റിൽ; എ.കെ. 47 തോക്കും ഗ്രനേഡും പിടിച്ചെടുത്തു

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വ്യാജ മേൽവിലാസത്തിൽ താമസിച്ചിരുന്ന പാകിസ്താൻ ഭീകരൻ അറസ്റ്റിൽ. ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നും ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ ആണ് ഇയാളെ പിടികൂടിയത്.

പാകിസ്താനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ആണ് പിടിയിലായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഡൽഹിയിൽ താമസിച്ചിരുന്നത്.

എ.കെ. 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഉത്സവകാലം കണക്കിലെടുത്ത് ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന ഉന്നത ഉദ്യോഗസ്ഥരുടെ ഒക്ടോബർ ഒമ്പതിന് പ്രത്യേക യോഗം വിളിച്ചിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരെ പ്രതിരോധിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് യോഗം ചേർന്നത്.

Tags:    
News Summary - Delhi Police Special Cell arrests a terrorist of Pakistani nationality from Ramesh Park, Laxmi Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.