ന്യൂഡല്‍ഹി: ഗുജറാത്തിലും മുസഫര്‍നഗറിലും നടന്ന കലാപങ്ങളാണ് രാജ്യത്തെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചതെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യ തലസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയ ജയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ മൂന്നു പേര്‍ക്കെതിരെ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി റീതേഷ് സിങ്ങ് മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പൊലീസ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
പാകിസ്താന്‍ ബന്ധമുള്ള ജയ്ശെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസറിന്‍െറ പ്രചോദനമാണ് രാജ്യത്ത് ആക്രമണം നടത്താനുള്ള നീക്കത്തിനു പിന്നിലെന്നും പിടിയിലായ മുഹമ്മദ് സാജിദ്, ഷാകിര്‍, സമീര്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്ന് തീവ്രവാദസംഘടനയില്‍ ചേര്‍ന്നവരാണെന്നും സ്പെഷ്യല്‍ പൊലീസ് സെല്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. മൂവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഗുജറാത്ത്, മുസഫര്‍നഗര്‍ കലാപകാലത്ത് മുസ്ലിംകള്‍ നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു 2015 ഡിസംബറില്‍ സ്വന്തം വീട്ടില്‍ വെച്ച് യുവാക്കളോട് സംസാരിച്ച സാജിദ്, ബര്‍മയിലെ മുസ്ലിംകളുടെ അവസ്ഥക്ക് സമാനമാണ് ഇവിടെയെന്നും ഗുജറാത്ത് പോലുള്ള കലാപങ്ങള്‍ ഭാവിയിലും മുസ്ലിംകള്‍ക്കു നേരെയുണ്ടാകുമെന്ന് പറയുകയും ഒപ്പം മൗലാനാ മസൂദ് അസറിന്‍െറ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ യുവാക്കളെ ഉപദേശിക്കുകയും ചെയ്തുവെന്നാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ത്തവരോട് പകരം ചോദിക്കാന്‍ തീക്ഷ്ണമായ ജിഹാദ് ഇന്ത്യയില്‍ വേണമെന്ന് തന്‍െറ പ്രസംഗത്തില്‍ പറയുന്ന മസൂദ് അസര്‍, മുസ്ലിംകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചും കശ്മീരിന്‍െറ മോചനത്തെ കുറിച്ചുമാണ് പ്രസംഗത്തിലുടനീളം പറയുന്നതെന്നും സാജിദ് യുവാക്കളെ ധരിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നത്.
മസൂദ് അസദിന്‍െറ പ്രസംഗങ്ങളുടെ വീഡിയോ കോടതിയില്‍ ഹാജരാക്കിയ പൊലീസ് ഇന്ത്യക്കെതിരെ ജിഹാദിനിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വീഡിയോകളാണ് സാജിദ് യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചതെന്നും യുവാക്കളെ തീവ്രവാദികളാക്കി മാറ്റാന്‍ ആവശ്യമായ ഉള്ളടക്കമാണ് വീഡിയോയിലുള്ളതെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചു.
100 പേജുള്ള കുറ്റപത്രത്തോടൊപ്പം വീഡിയോകളും ഗ്രാഫിക്സ് ചിത്രങ്ങളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. തലസ്ഥാന നഗരപ്രദേശങ്ങളിലും ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ സാജിദിനൊപ്പം സമീറിനും പങ്കുണ്ടെന്ന തെളിയിക്കാന്‍ ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണങ്ങളാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.
മെയ് 10നാണ് തീവ്രവാദ ബന്ധമുള്ള യുവാക്കള്‍ സ്ഫോടക വസ്തുക്കളുമായി നഗരത്തില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ പൊലീസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.