ന്യൂഡൽഹി: കർഷകരെ നേരിടാൻ യുദ്ധസമാന സന്നാഹമൊരുക്കി പൊലീസ്. വഴിയിൽ ആണിതറച്ചും 'വാളും പരിചയും' കാട്ടിയുമാണ് കർഷകരെ നേരിടാൻ ഒരുങ്ങുന്നത്. വാളുകൾ പോലുള്ള നീളൻ വടികളും കൈകൾ മുഴുവനായി മൂടുന്ന ലോഹ പടച്ചട്ടയുമാണ് പൊലീസിനായി തയ്യാറാക്കിയിരിക്കുന്നത്. ട്രാക്ടറുകൾ കടന്നുവരുന്നത് തടയാൻ പാതകളിൽ നീളൻ ആണിതറക്കുന്ന ജോലിയും തകൃതിയിൽ നടക്കുകയാണ്.
പുറത്തുവന്ന ഒരു ഫോട്ടോയിൽ ഹെൽമെറ്റിട്ട പൊലീസുകാർ റോഡരികിൽ നിൽക്കുന്നതായും അവരുടെ കൈത്തണ്ട മുതൽ കൈമുട്ട് വരെ മറയ്ക്കുന്ന ലോഹ പടച്ചട്ട അണിഞ്ഞിരിക്കുന്നതായും കാണുന്നുണ്ട്. മറ്റുചില ചിത്രങ്ങളിൽ കോൺക്രീറ്റിൽ നീളൻ ആണികൾ തറക്കുന്നതും പുറത്തുവന്നു. എതിരാളിയെ തടയുമ്പോൾ രണ്ട് കൈത്തണ്ടകളും സംരക്ഷിക്കാൻ അനുവദിക്കുന്ന തരത്തിൽ വലിപ്പമുള്ള കവറിങും മെറ്റൽ ലാത്തിയുമാണ് കൈവശം വച്ചിരിക്കുന്നത്.
പുതിയ ഉപകരണത്തിന്‍റെ വിശദാംശങ്ങൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ദില്ലി പോലീസിൽ നിന്ന് ലഭിച്ചിട്ടില്ല. കർഷക പ്രതിഷേധത്തിനിടെ ഹരിയാന അതിർത്തിയിലെ സിംഘുവിൽ വാളെടുത്ത ആളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതാണ് പുതിയ സന്നാഹമൊരുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.