ന്യൂഡൽഹി: വ്യാഴാഴ്ച രാത്രി ഡൽഹി-മഥുര ട്രെയിനിൽ മുസ്ലിം കുടുംബത്തിനു നേരെ വർഗീയാക്രമണം നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 16കാരെന കുത്തിെക്കാല്ലുകയും മൂന്നു പേരെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിട്ടും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഒരു പ്രതിനിധിപോലും ഇരകളുടെ വീട് സന്ദർശിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കൾക്കൊപ്പം ആക്രമണത്തിനിരയായവരുടെ കുടുംബത്തെ സന്ദർശിച്ച ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഡൽഹി-മഥുര ട്രെയിനുകളിൽ വർഗീയാക്രമണം സ്ഥിരം സംഭവമാണ്. ബാറ്ററികൊണ്ട് പ്രവർത്തിക്കുന്ന മൈക്കുകൾ ഉപയോഗിച്ച് ജനറൽ കമ്പാർട്മെൻറുകൾ മത കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അവിടേക്ക് മുസ്ലിം യാത്രക്കാർ കയറിയാൽ അസഭ്യവർഷവും വർഗീയ പരാമർശവും നടത്തും. പ്രതികരിക്കുന്നവരെ ആക്രമിക്കും. പലതവണ പൊലീസിന് പരാതി ലഭിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും യാത്രക്കാരുടെ പരാതിയുണ്ട്. രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.