ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട വാർത്തയുടെ ഉറവിടം വ്യക്തമാക്കണമെന്ന് സീ ന്യൂസ് ചാനലിനോട് ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടു. െപാലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്ത ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ നൽകിയ പരാതിയിലാണ് നടപടി.
ആസിഫ് പൊലീസിന് നൽകിയ മൊഴികളെന്ന പേരിൽ നിരവധി വാർത്തകളാണ് സീ ന്യൂസ് റിപ്പോർട്ട് ചെയ്തത്. പൊലീസ് തെറ്റായ വാർത്തകൾ ചോർത്തി നൽകുന്നുവെന്ന് ആസിഫ് കോടതിയെ അറിയിച്ചു. എന്നാൽ, വാർത്ത ചോർന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതേതുടർന്നാണ് ഒക്ടോബർ 19ന് ഹരജി പരിഗണിക്കുേമ്പാൾ വാർത്തയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കോടതി ചാനലിനോട് ആവശ്യപ്പെട്ടത്. അതിനിടെ, ഡൽഹി വംശീയാതിക്രമത്തിൽ മരിച്ചവരുടെ എണ്ണത്തിൽ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഡൽഹി പൊലീസ് കമീഷണർക്ക് കത്തയച്ചു.
േകാടതികളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ ഡൽഹി െപാലീസ് 53 പേർ മരിച്ചു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഫെബ്രുവരി 27ന് കൊല്ലപ്പെട്ട സിക്കന്തർ എന്നയാളുടെ പേര് ലിസ്റ്റിൽ കാണാനില്ലെന്ന് വൃന്ദ കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.