ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഔലിയിൽ നിയന്ത്രണ രേഖക്കു സമീപം നടക്കുന്ന ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനെതിരായ ചൈനയുടെ എതിർപ്പ് തള്ളി ഇന്ത്യ. മൂന്നാം കക്ഷിക്ക് ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംയുക്ത സൈനിക അഭ്യാസം ചൈനയുമായുള്ള 1993, 1996 കരാറുകളുമായി ബന്ധമുള്ളതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 1993ലെ കരാർ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നത് സംബന്ധിച്ചുള്ളതാണ്. 1996ലെ കരാർ നിയന്ത്രണരേഖ പ്രദേശങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം നിലനിർത്തുന്നത് സംബന്ധിച്ചുള്ളതാണ്.
ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം രണ്ട് ഉടമ്പടികളുടെയും ലംഘനമാണെന്ന് കഴിഞ്ഞദിവസം ചൈന ആരോപിച്ചിരുന്നു. ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസത്തിന്റെ 18ാമത് എഡിഷൻ 'യുദ്ധ് അഭ്യാസ്' ആണ് നിയന്ത്രണ രേഖയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഔലിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.