ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികൾ കുറയുന്നു. ഇന്ന് 131 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 0.22 ശതമാനമായി കുറഞ്ഞു. 59,556 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 16 മരണം കൂടി സ്ഥിരീകരിച്ചു.
നിലവിൽ 3,226 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 14,31,270 പേർക്കാണ് ആകെ കോവിഡ് ബാധിച്ചു. 24,839 ആണ് ആകെ മരണസംഖ്യ.
ഡൽഹിയിൽ ഇതുവരെ 60,87,028 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതിൽ 46,44,127 പേർക്ക് ആദ്യ ഡോസ് നൽകി. 14,42,901 പേർക്ക് രണ്ട് ഡോസും നൽകാനായെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.