ന്യൂഡൽഹി മൂന്ന് മാസത്തിനിടെ ഡൽഹിയിൽ ഏറ്റവും കുറവ് പ്രതിദിന കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 255 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 72,751 സാമ്പിളുകൾ പരിശോധിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നൽകി. നാളെ മുതല്‍ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. റെസ്‌റ്റൊറന്റുകളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.
ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പകുതി ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.