ന്യൂഡൽഹി: ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിക്കെതിരെ സുപ്രീംകോടതി കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. കോടതിയുടെ മേൽനോട്ട സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹിയിലെ പ്രാദേശിക ഭരണകൂടം സീൽ ചെയ്ത കെട്ടിടത്തിെൻറ സീൽ തകർത്തതിനാണ് നടപടി.
ജസ്റ്റിസ് മദൻ ബി. ലോകുർ, എസ്. അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയക്കാൻ ഉത്തരവിട്ടത്. സെപ്തംബർ 25ന് കോടതിയിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്.
സംസ്ഥാന ഭരണത്തെ തടസപ്പെടുത്തുന്ന നടപടിയാണ് മനോജ് തിവാരിയിൽ നിന്ന് ഉണ്ടായെതന്ന് കോടതി നിരീക്ഷിച്ചു. ഇൗസ്റ്റ് ഡൽഹി കോർപ്പറേഷൻ കെട്ടിടത്തിെൻറ സീൽ തകർത്തതാണ് തിവാരിക്ക് വിനയായത്. ഇതിനെതിരെ കോർപ്പറേഷൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.