ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ മേളയായ 'ഡൽഹി ഷോപ്പിങ് ഫെസ്റ്റിവൽ' രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെയാണ് മേള നടക്കുക.
രാജ്യത്തെ പ്രമുഖർ ഒന്നിക്കുന്ന ചടങ്ങുകളിൽ വിദേശത്തുനിന്നും നിരവധി പേർ എത്തുമെന്നാണ് കണക്കൂകൂട്ടൽ. ഡൽഹിയുടെ സംസ്കാരം, ഭക്ഷണം, വ്യവസായം തുടങ്ങി വിഭിന്ന മേഖലകൾക്ക് ഊന്നൽ കൊടുക്കുന്നതാവും മേള. ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കുമെന്നും കെജ്രീവാൾ പറഞ്ഞു.
തലസ്ഥാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വ്യോമയാന മേഖലലിലടക്കം ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തും. വിശാലമായ റസ്റ്ററന്‍റ് സൗകര്യങ്ങളും പാക്കേജുകളും മേളക്കായി സജ്ജീകരിക്കും. ദേശീയ-അന്തർദേശീയ പരിപാടികളും ഭക്ഷണമേളയും സംഘടിപ്പിക്കുന്ന മേള വരും വർഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.