ന്യൂഡൽഹി: തലസ്ഥാനനഗരി കൊതിക്കുന്നത് ഒരു മഴ പെയ്യാനാണ്. പുകമഞ്ഞിൽ മൂടിനിൽക്കുകയാണ് മഹാനഗരം. അഞ്ചുദിവസത്തിനു ശേഷം തിങ്കളാഴ്ച സ്കൂൾ തുറന്നു. എന്നാൽ, സ്കൂൾ അടച്ചിടേണ്ടിവന്ന സാഹചര്യത്തിൽ ഒരു മാറ്റവും വന്നില്ല. പൊടിയും പുകയും ചേർന്ന് കലങ്ങി വായു ഉള്ളിേലക്കു വലിക്കുേമ്പാൾ ശ്വാസംമുട്ടൽ, കണ്ണെരിച്ചിൽ. പുകമഞ്ഞിൽ നിന്ന് രക്ഷതേടാൻ മാസ്ക് കൊണ്ട് മൂക്കുമൂടിയവർ. തണുപ്പ് കൂടിച്ചേർന്ന അന്തരീക്ഷത്തിലെ മലിനകണങ്ങൾ വലിച്ചെടുക്കുന്നതുമൂലം ശ്വാസകോശഅസുഖങ്ങൾ 30 ശതമാനം വരെ വർധിച്ചിരിക്കുന്നു. ഡൽഹിയിൽ രണ്ടാഴ്ചയായി മലിനീകരണതോത് ഉയർന്നു നിൽക്കുന്നു. വായുമേന്മാസൂചകം 468ൽ എത്തിയിരിക്കുന്നു. ഒൗദ്യോഗിക കണക്കുകൾപ്രകാരം, അത് സഹിച്ചുപോകാവുന്ന മലിനീകരണ തോതിെൻറ 10 മടങ്ങാണ്. സുപ്രീംകോടതി വരെ പ്രശ്നത്തിൽ ഇടപെട്ടു കഴിഞ്ഞു.
ഇതിനെല്ലാമിടയിലും പോംവഴി തെളിഞ്ഞില്ല. പ്രശ്നപരിഹാരത്തിന് ഒറ്റമൂലികളില്ലെന്നിരിക്കേ, പ്രകൃതിയുടെ കനിവു കാക്കുകയാണ് ഡൽഹി. ഒരു മഴ പെയ്താൽ പൊടിയും പുകയും അടങ്ങും. അന്തരീക്ഷം തെളിയും. അന്നേരം ഒെട്ടാക്കെ ഭേദപ്പെട്ട വായു ശ്വസിക്കാം. ഹരിയാന, പഞ്ചാബ്, യു.പി എന്നിവിടങ്ങളിൽ വയ്ക്കോൽ കത്തിക്കുന്നതിെൻറ പുക അന്തരീക്ഷമലിനീകരണം വർധിപ്പിക്കുന്നുണ്ടെങ്കിലും അടിസ്ഥാനകാരണം മറ്റുപലതുമാണ്. ഡൽഹിയിൽ പ്രതിദിന ബൈക്ക് യാത്രക്കാർ 32 ലക്ഷമാണ്. ബസിൽ സഞ്ചരിക്കുന്നവരും അത്രതന്നെ വരും. 26 ലക്ഷം മെട്രോ യാത്രക്കാരുമുണ്ട്. ലക്ഷക്കണക്കായ വാഹനങ്ങളിൽ നിന്നുള്ള പുക, കെട്ടിട നിർമാണവും ഇടിച്ചുപൊളിക്കലും ഉയർത്തിവിടുന്ന പൊടി, ഫാക്ടറികളിൽ നിന്നുള്ള മലിനപ്പുക, ദീപാവലിയിലെ വെടിക്കെട്ട് എന്നിവയെല്ലാം മലിനീകരണത്തിെൻറ കാരണങ്ങളാണ്.
വയ്ക്കോൽ കത്തിക്കുന്നത് നിയന്ത്രിക്കാത്തതിന് സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരുന്നുണ്ട്. ഡൽഹിയിൽ കഴിഞ്ഞ വർഷം പരീക്ഷിച്ച ഒറ്റ, ഇരട്ടയക്ക വാഹനനിയന്ത്രണം ഏതാനും ദിവസത്തേക്ക് വീണ്ടും നടപ്പാക്കാൻ ഡൽഹി സർക്കാർ ശ്രമിക്കുന്നുണ്ട്. ക്ലൗഡ് സീഡിങ് വഴി കൃത്രിമമഴ പെയ്യിക്കാനുള്ള ചർച്ചകളുമുണ്ട്. എന്നാൽ, മലിനീകരണനിയന്ത്രണത്തിന് സുസ്ഥിരമായ ആസൂത്രണ പരിപാടികളൊന്നുമില്ല. ഒന്നിനെയും നേരിടാൻ മതിയായ ആസൂത്രണമില്ല. അതിനിടയിൽ പ്രകൃതിയിലേക്ക് കണ്ണയച്ച് കാത്തിരിപ്പാണ് നഗരജനത. കണ്ണെരിച്ചിൽ, ശ്വാസം മുട്ടൽ, ആസ്ത്മ എന്നിവയെല്ലാം അടങ്ങാൻ ഒരു മഴ പെയ്തെങ്കിൽ എന്നാണ് കൊതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.