ന്യൂഡൽഹി: ‘‘ഹിന്ദുക്കളും മുസ്ലിംകളും പൊലീസുകാരുമെല്ലാം െകാല്ലപ്പെടുന്നു. വീടുകളും കടകളും കത്തിക്കുന്നു . ആർക്കുവേണ്ടിയാണിത്? ഈ ഭ്രാന്ത് അവസാനിപ്പിച്ചേ തീരൂ...’’ അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഡൽഹി മുഖ് യമന്ത്രി അരവിന്ദ് കെജ്രിവാൾ. സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കുനേരെ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ക്ഷേത്രങ്ങളിൽനിന്നും പള്ളികളിൽനിന്നും സമാധാനത്തിന് ആഹാനം ചെയ്യണം
സമാധാനം പുനസ്ഥാപിക്കാൻ മഹാത്മഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ കെജ്രിവാളിൻെറ നേതൃത്വത്തിൽ പ്രാർഥന സംഗമം നടത്തി. ക്ഷേത്രങ്ങളിൽനിന്നും പള്ളികളിൽനിന്നും സമാധാനത്തിന് ആഹാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി പാർട്ടി നേതാക്കളും രാജ്ഘട്ടിലെത്തിയിരുന്നു.
പ്രശ്നബാധിത പ്രദേശങ്ങളിലെ എം.എൽ.എമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ എല്ലാ ആശുപത്രി അധികൃതരോടും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.