ന്യൂഡൽഹി: സുഹൃത്തിനും തനിക്കുമൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച 40കാരിയെ കൊലെപ്പടുത്തിയ കേസിൽ വാച്ച്മാൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ സുശീൽ ആണ് അറസ്റ്റിലായത്. ഡൽഹിയിലെ വിവേക് വിഹാർ പ്രദേശത്താണ് സംഭവം.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സുശീൽ നൽകിയ മൊഴിയും സുഹൃത്ത് പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവേക് വിഹാറിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് സ്ത്രീയെ കൊല്ലെപ്പട്ട നിലയിൽ കണ്ടെത്തിയത്. ഉടമസ്ഥൻ സ്ഥലത്തില്ലാത്ത വീട് വാച്ച്മാനായിരുന്നു പരിപാലിച്ചിരുന്നത്.
ഇൗ വീട്ടിൽ വാച്ച്മാൻ പല അസാൻമാർഗിക പ്രവൃത്തിയിലും ഏർപ്പെടാറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ഗാസിയാബാദ് സ്വദേശിനിയാണ് കൊല്ലെപ്പട്ട സ്ത്രീ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.