ഡൽഹിയിൽ വനിത എസ്​.ഐയെ വെടിവെച്ച്​ കൊന്നു; സഹപ്രവർത്തകൻ മരിച്ചനിലയിൽ

ന്യൂഡൽഹി: വനിത എസ്​.ഐയെ ഡൽഹിയിൽ വെടിവെച്ചു കൊന്നു. പത്​പരാഗഞ്ച്​ വ്യവസായ മേഖലയിലെ എസ്​.ഐ പ്രീതി അഹ്​ലാട്ടാണ് കൊല്ലപ്പെട്ടത്​​. ​പ്രീതി ജോലി കഴിഞ്ഞ്​ മടങ്ങുന്നതിനിടെ വടക്ക്​-പടിഞ്ഞാറൻ ഡൽഹിയിലെ മെട്രോസ്​റ്റേഷന്​ സമീപമാണ് സംഭവമുണ്ടായത്​​.

പ്രീതിയെ കൊലപ്പെടുത്തിയെന്ന്​ സംശയിക്കുന്ന സഹപ്രവർത്തകൻ ദീപാൻശു രതിയെ ഹരിയാനയിലെ സോനിപത്തിൽ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി.

പ്രീതിക്ക്​ തലക്കാണ്​ വെടിയേറ്റതെന്ന്​ പൊലീസ്​ പറഞ്ഞു. അക്രമിയുടേതെന്ന്​ സംശയിക്കുന്ന സി.സി.ടി.വി ഫൂ​ട്ടേജുകൾ ലഭിച്ചിട്ടുണ്ടെന്ന്​ ഡൽഹി പൊലീസ്​ കമ്മീഷണർ എസ്​.ഡി മിശ്ര അറിയിച്ചു. ശൂന്യമായ മൂന്ന്​ കാഡ്രിജ്ജുകളും സംഭവ സ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. 2018ലാണ്​ ഹരിയാന സ്വദേശിയായ പ്രീതി ഡൽഹി പൊലീസിൽ ചേരുന്നത്​. ഡൽഹിയിലെ രോഹിണിയിൽ വാടക വീട്ടിലാണ്​ അവരുടെ താമസം.

Tags:    
News Summary - Delhi Woman Cop Shot Dead Near Metro Station-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.