ന്യൂഡൽഹി: ഡൽഹിയിലെ കെജ് രിവാൾ സർക്കാറിന്‍റെ പുതിയ മദ്യനയം ഇന്ന് പ്രാബല്യത്തിൽ വന്നു. മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയിലൂടെ ഓർഡർ നൽകിയാൽ മദ്യം വീട്ടിലെത്തും.
എൽ13 ലൈസെൻസ് ഉള്ളവർക്ക് മാത്രമേ വിദേശമദ്യവും ഇന്ത്യൻ മദ്യവും വിതരണം ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് മദ്യ വിതരണത്തിന് അനുമതിയില്ല.
പുതിയ മദ്യനയം പ്രകാരം മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി 25ൽ നിന്ന് 21 ആയി കുറച്ചിട്ടുണ്ട്. ബാറുകൾക്കും പബ്ബുകൾക്കും പുലർച്ചെ മൂന്നു മണിവരെ തുറന്ന് പ്രവർത്തിക്കാം. ബാറുകളിൽ ഇനി പെഗുകൾക്ക് പകരം ഫുൾ കുപ്പിയായും മദ്യം വിതരണം ചെയ്യാം.
സർക്കാർ ഉടമസ്ഥതയിൽ മദ്യവിൽപന ശാലകൾ ഉണ്ടാകില്ല. ബാറുകളിൽ കൂടുതൽ വിൽപന കൗണ്ടറുകൾ അനുവദിക്കും. മദ്യത്തിന്‍റെ നിലവാരം പരിശോധിക്കാൻ ആധുനിക ലാബ് ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും പുതിയ മദ്യനയം പ്രഖ്യാപിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യ തലസ്ഥാനത്തെ മദ്യവിൽപന ശാലകളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.