ന്യൂഡൽഹി: കേരളത്തിൽ കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുവെന്ന് സംശയം. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചത്. കേരളത്തിൽ കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും മാറ്റമുണ്ടായെന്ന ആശങ്കയും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ പങ്കുവെക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദമായ പഠനത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാൻ ആറംഗ സംഘം സംസ്ഥാനത്ത് എത്തിയിരുന്നു. ആഗസ്റ്റ് ഒന്നു മുതൽ 20 വരെയുള്ള കാലയളവിൽ കേരളത്തിൽ നാല് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കാമെന്ന് സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഓണത്തോട് അനുബന്ധിച്ച് ഇളവുകൾ നൽകുേമ്പാൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് പത്തനംതിട്ട ജില്ലയിൽ വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് പടരുന്നത് പുതിയ വകഭേദത്തെ സംബന്ധിച്ച സൂചനയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ 80 ശതമാനത്തിലധികം പേർക്കും ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.