മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസിെൻറ വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രത്നഗിരിയിലാണ് രണ്ടുമരണം, മുംബൈ, ബീഡ്, റായ്ഗഡ് എന്നിവിടങ്ങളിൽ ഒരു മരണം വീതവും സ്ഥിരീകരിച്ചു.
65 വയസിന് മുകളിലുള്ള മറ്റ് അസുഖബാധിതരാണ് മരിച്ചവർ. മരിച്ചവരിൽ രണ്ടുപേർ വാക്സിെൻറ ഒരു ഡോസും രണ്ടുപേർ രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഒരാൾ വാക്സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മഹാരാഷ്ട്രയിൽ 66 പേർക്കാണ് ഇതുവരെ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഒരു കേസ് റിപ്പോർട്ട് ചെയ്യുകയും ഒരാൾ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
ആഗസ്റ്റ് എട്ടുവരെ 45 ഡെൽറ്റ പ്ലസ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ പുരുഷൻമാരാണ്. ബാക്കി സ്ത്രീകളും. ഇതിൽ ഏഴുപേർ 18 വയസിൽ താഴെയുള്ളവരാണ്.
മുംബൈ, പുണെ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.