ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ തീവ്രവ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇതുവരെ 86 ഡെൽറ്റ പ്ലസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എൻ.ഡി.സി ഡയറക്ടർ എസ്.കെ.സിങ്ങാണ് വാർത്താസമ്മേളനം നടത്തിയത്.
അതേസമയം, ഡെൽറ്റ വകഭേദം വലിയ രീതിയിൽ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. മേയിൽ വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് കാരണമായത് ഡെൽറ്റ വകഭേദമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡെൽറ്റ വകഭേദമാണ് പല രാജ്യങ്ങളിലും ഇപ്പോൾ പടർന്നു പിടിക്കുന്നതെന്ന് നീതി ആയോഗ് അംഗം വി.കെ.പോൾ വ്യക്തമാക്കി.
രാജ്യത്തെ 37 ജില്ലകളിൽ കോവിഡ് വ്യാപനം ഉയരുകയാണ്. ഇത് നിയന്ത്രണവിധേയമാക്കണമെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.