ആരാധനാലയ നിയമം റദ്ദാക്കണമെന്ന ആവശ്യം; ഹരജികളെ എതിർത്ത് സി.പി.എം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ആരാധനാലയ നിയമം റദ്ദാക്കണമെന്ന ആവശ്യത്തെ എതിർത്ത് സി.പി.എം സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ചുള്ള ഹരജികളിൽ കക്ഷി ചേരാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് അപേക്ഷ നല്‍കി. ഇന്ത്യയുടെ മതേതരത്വത്തെ സംരക്ഷിക്കുന്നതാണ് ആരാധനാലയ സംരക്ഷണ നിയമമെന്ന് കക്ഷി ചേരല്‍ അപേക്ഷയില്‍ സി.പി.എം ചൂണ്ടിക്കാട്ടി. അതേസമയം ഹരജികളെ എതിർത്ത് മസ്ജിദ് കമ്മിറ്റി ഉൾപ്പെടെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ സുപ്രീംകോടതി വാദം കേൾക്കും.1991-ലെ ആരാധനാലയ നിയമത്തിന് എതിരായ ഹരജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രത്യേക ബെഞ്ചിന് രൂപം നൽകിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി വിശ്വനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2020–ലാണ് ഇതുസംബന്ധിച്ച ആദ്യ ഹരജി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയത്. 2021ല്‍ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇതിനെ തുടർന്നാണ് കേസില്‍ കക്ഷി ചേരാന്‍ കൂടുതല്‍ ഹരജികള്‍ എത്തിയത്. 

Tags:    
News Summary - Demand to repeal the House of Worship Act; CPM in the Supreme Court against the petitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.