ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം പുരോഗമിക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കർഷക നേതാവ് രാകേഷ് ടികായത്. ബി.ജെ.പി അധികാരം നഷ്ടപ്പെടുത്താൻ തയാറല്ലാത്തതിനാൽ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിെൻറയും കോടതിയുടെയും തെരഞ്ഞെടുപ്പു കമീഷെൻറയും നിയന്ത്രണം ബി.ജെ.പി കീഴൊതുക്കിയിരിക്കുകയാണെന്നും അവരെ അധികാരത്തിൽ നിന്ന് മാറ്റാൻ പ്രക്ഷോഭം മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ ടുഡെ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായാണ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ് ആരംഭിച്ചത്. കർഷകർക്ക് സ്വാധീനമുള്ള മേഖലയിലാണ് ആദ്യഘട്ട വോട്ടിങ് നടക്കുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.