ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതു മൂലം കർഷകരുടെ നെട്ടല്ലൊടിഞ്ഞതായി സമ്മതിച്ച് കേന്ദ്ര കാർഷിക മന്ത്രാലയത്തിെൻറ റിപ്പോർട്ട്. നോട്ട് അസാധു മൂലം ശൈത്യകാല കൃഷിക്കു വേണ്ടി വിത്തു വാങ്ങാൻ പോലും കർഷകരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയുണ്ടായതായി പാര്‍ലമെൻററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെ കേന്ദ്ര കാർഷിക മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നോട്ട് നിരോധനം കേന്ദ്ര സര്‍ക്കാറിെൻറ നേട്ടമാണെന്നും അഴിമതി ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചുനടക്കുന്നതിനിടെയാണ് കോൺഗ്രസ് എം.പി വീരപ്പമൊയ്ലി അധ്യക്ഷനായ കമ്മിറ്റിക്ക് മുമ്പാകെ കാര്‍ഷിക മന്ത്രാലയം റിേപ്പാർട്ട് സമർപ്പിച്ചിരിക്കുന്നത്.
ചോളവും മറ്റു ധാന്യ, പയർവര്‍ഗങ്ങളും വില്‍ക്കുന്ന സമയത്തായിരുന്നു നോട്ട് അസാധുവെത്തിയത്. ഇതോടെ കാർഷിക ഇടപാടുകൾ നിലച്ചു. വിത്തു വാങ്ങാൻ പോലും കർഷകരുടെ കൈവശം പണമില്ലാതായി.
രാജ്യത്ത് 2630 ലക്ഷം കര്‍ഷകരും പണം നേരിട്ട് കൈമാറ്റം ചെയ്യുന്നവരാണ്. ജോലിക്കാര്‍ക്ക് ദിവസക്കൂലി നല്കാൻ വലിയ ഭൂവുടമകൾക്കു പോലും സാധിച്ചില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കൂടാതെ, നാഷനല്‍ സീഡ്സ് കോർപറേഷെൻറ 1.38 ലക്ഷം ക്വിൻറൽ ഗോതമ്പ് ഉൾപ്പെടെ ധാന്യങ്ങളാണ് വിറ്റുപോവാതെ കെട്ടിക്കിടന്നത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടും ധാന്യ വിൽപന നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.