നോട്ട്​ അസാധുവാക്കിയ നടപടിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജികൾ പരിഗണിക്കുന്നത്. നാല്​ പൊതുതാൽപര്യ ഹരജികളാണ് സുപ്രീംകോടതിയിൽ ഉള്ളത്.

സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നുവെന്നും കേന്ദ്രത്തിന്‍െറ ഉത്തരവ് കുറച്ചുദിവസത്തേക്ക് റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഹരജിയിൽ തീരുമാനം എടുക്കുന്നതിനു മുൻപ് വിശദീകരണം കേൾക്കണം എന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരുംസുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വാദം കേൾക്കുന്നത് ഇന്നത്തേക്ക്​  മാറ്റിയത്. ഡല്‍ഹിയിലെ അഭിഭാഷകരായ വിവേക് നാരായണ്‍ ശര്‍മ, സങ്കം ലാല്‍ പാണ്ഡേ എന്നിവര്‍ക്ക് പുറമെ എസ്. മുത്തുകുമാര്‍, ആദില്‍ ആല്‍വി എന്നിവരാണ് ഹരജി നല്‍കിയത്.

 

Tags:    
News Summary - demonetisation: Supreme Court to hear pleas on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.