50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നൽകണം

ചെന്നൈ: ഉപഭോക്താവിന് 50 പൈസ തിരികെ നൽകാത്തതിന് പോസ്റ്റ് ഓഫീസിന് 15,000 രൂപ പിഴ. ചെന്നൈ സ്വദേശിയുടെ പരാതിയിൽ കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് വിധിപറഞ്ഞത്.

10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉൾപ്പെടെ 15,000 രൂപയാണ് തപാൽ വകുപ്പ് നൽകേണ്ടത്.

2023 ഡിസംബർ 13ന് പൊഴിച്ചാലൂർ പോസ്റ്റ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കത്തിന് 30 രൂപ പണമായി നൽകിയെങ്കിലും രസീത് 29.50 രൂപ മാത്രമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നത്.

ബാക്കി 50 പൈസ ലഭിക്കാത്തതിനെ തുടർന്ന് യു.പി.ഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് തപാൽ ഉദ്യോഗസ്ഥർ അത് നിരസിക്കുകയായിരുന്നു.

സോഫ്‌റ്റ്‌വെയർ പ്രശ്‌നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള അന്യായമായ വ്യാപാര സമ്പ്രദായമാണെന്ന് ഇരുവശവും കേട്ട ശേഷം ഉപഭോക്തൃ പാനൽ പറഞ്ഞു.

പരാതിക്കാരന് അമ്പത് പൈസ തിരികെ നൽകാനും മാനസിക പീഡനം, അന്യായമായ വ്യാപാരം, സേവനത്തിലെ പോരായ്മ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഡി.ഒ.പിയോട് നിർദേശിച്ചു.

Tags:    
News Summary - Denied 50 paise by post office, man gets Rs 15,000 as compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.