ജന്മദിനം ആഘോഷിക്കാൻ പണം നൽകിയില്ല;​ കൗമാരക്കാരൻ ഗംഗയിൽ ചാടി, പിറ​​കെ പിതാവും

ലഖ്​നോ: ഉത്തർപ്രദേശിലെ വാരാണസിയിൽ ജന്മദിനം ആഘോഷിക്കാൻ പിതാവ്​ പണം നൽകാത്തതിന്​ കൗമാരക്കാരൻ​ ഗംഗ നദിയിൽ ചാടി. രാജ്​ഘട്ടിലെ മാൽവിയ പാലത്തിൽനിന്നാണ്​ കൗമാരക്കാരൻ നദിയിൽ ചാടിയത്​.

മകനെ രക്ഷിക്കാനായി നദിയിൽ ചാടിയ പിതാവിനെ നാവികർ രക്ഷ​പ്പെടുത്തി. മകനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എൻ.ഡി.ആർ.എഫ്​ സംഘം കൗമാരക്കാരനായി തിരച്ചിൽ തുടരുകയാണ്​.

മനോജ്​ കേസരിയുടെ മകൻ അശ്വനി കേസരിയാണ്​ നദിയിൽ ചാടിയത്​. ജന്മദിനം ആഘോഷിക്കാൻ കുടുംബം 2000 രൂപ നൽകാത്തതിനെ തുടർന്ന്​ അശ്വനി വീടുവിട്ടിറങ്ങുകയായിരുന്നു. തുടർന്ന്​ രാജ്​ഘട്ട്​ പാലത്തിന്​ മുകളിലെത്തി നദിയിലേക്ക്​ ചാടി. മകനെ പിന്തുടർന്നെത്തിയ മനോജും നദിയിലേക്ക്​ ചാടുകയായിരുന്നു.

മനോജിനെ ചില നാവികർ ചേർന്ന്​ രക്ഷപ്പെടുത്തുകയായിരുന്നു. മനോജിനെ വാരാണസിയിലെ കബീർ ചൗര ഡിവിഷനൽ ​ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.  

Tags:    
News Summary - Denied Rs 2,000 for birthday celebration, youth jumps into Ganga father dives in to save son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.