യുവതിയെ കൊന്ന്​ നായ​്​ക്കൊപ്പം സംസ്​കരിച്ചു; 'ദൃശ്യം' മാതൃകയിൽ മൃതദേഹം ഒളിപ്പിച്ച ഡോക്​ടർ​ മാസങ്ങൾക്ക്​ ശേഷം പിടിയിൽ

ഭോപാൽ: മധ്യപ്രദേശിൽ യുവതിയെ കൊലപ്പെടുത്തിയ ​േശഷം മലയാളചിത്രം 'ദൃശ്യം' മാത്യകയിൽ മൃതദേഹം ഒളിപ്പിച്ച ഡെന്‍റിസ്റ്റ്​ അറസ്റ്റിൽ. സത്​ന ജില്ലയിലാണ്​ സംഭവം. 24കാരിയായ വിഭ കേവതിനെ കൊലപ്പെടുത്തിയ കുറ്റത്തിന്​ ഡോക്​ടറായ അശുതോഷ്​ ത്രിപാദിയെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​.

ത്രിപാദിയുടെ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു വിഭ​. 2020 ഡിസംബർ 14ന്​ ജോലിക്ക്​ പോയ വിഭ വീട്ടിൽ തിരിച്ചെത്തിയില്ല. യുവതിയെ അന്വേഷിച്ച്​ വീട്ടുകാർ ക്ലിനിക്കിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാൻ ഇഷ്​ടപ്പെടാത്തതിനാൽ തനിച്ച്​ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന്​ വിഭ സൂചിപ്പിച്ചിരുന്നു​െവന്നായിരുന്നു ത്രിപാദിയുടെ മറുപടി. വിഭയുമായി ബന്ധപ്പെടാൻ നിരവധി തവണ വീട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യാതൊരു വിവരവും ലഭ്യമല്ലാതായതോടെ വീട്ടുകാർ ഫെബ്രുവരി ഒന്നിന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ്​ ത്രിപാദിയെ ചോദ്യം ചെയ്​തെങ്കിലും വിഭയെക്കുറിച്ച്​ യാതൊരു കാര്യങ്ങളും അറിയില്ലെന്നും വീട്ടുകാരോട്​ പറഞ്ഞ മറുപടി ആവർത്തിക്കുകയും ചെയ്​തു.

ഇതോടെ പൊലീസ്​ വിഭയുടെയും ത്രിപാദിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേ​ന്ദ്രീകരിച്ച്​ അന്വേഷണം തുടങ്ങി. ഡിസംബർ 14ന്​ ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ഒന്നാണെന്ന്​ കണ്ടെത്തി. ഇതോടെ ​െപാലീസ്​ വീണ്ടും ചോദ്യം ചെയ്​തതോടെ ത്രിപാദി കൊലപാതക കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന്​ സത്​ന പൊലീസ്​ സൂപ്രണ്ട്​ ധരംവീർ സിങ്​ യാദവ്​ പറഞ്ഞു.

വിഭയും ത്രിപാദിയും പ്രണയത്തിലായിരുന്നു. വിഭ ത്രിപാദിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. എന്നാൽ ത്രിപാദിക്ക്​ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നു. ഡിസംബർ 14ന്​ ഇതിനെചൊല്ലി നടന്ന വഴക്കിനിടെ വിഭ കൊല്ലപ്പെടുകയായിരുന്നു.

യുവതിയുടെ മൃതദേഹം സംസ്​കരിക്കുന്നതിനായി ത്രിപാദി ആദ്യം ഒരു നായുടെ മൃതദേഹം സംഘടിപ്പിച്ചു. ശേഷം നായെ കുഴിച്ചിടാൻ കുഴി വേണമെന്ന്​ തൊഴിലാളികളോട്​ ആവശ്യപ്പെട്ടു. കുഴിയിൽ ആദ്യം വിഭയുടെ മൃതദേഹം സംസ്​കരിക്കുകയും മുകളിൽ മണ്ണ്​ ഇടുകയും ചെയ്​തു. പിന്നീട്​ നാ​യുടെ മൃതദേഹം അതിന്​ മുകളിലായി വെച്ചശേഷം മണ്ണിട്ട്​ മൂടുകയായിരുന്നുവെന്ന്​ ത്രിപാദി മൊഴി നൽകി.

മൃതദേഹം സംസ്​കരിച്ച സ്​ഥലം ​പൊലീസിന്​ കാണിച്ചുനൽകി. കാലങ്ങളായി ഒഴിഞ്ഞുകിടന്ന സ്​ഥലമായിരുന്നു ഇയാൾ തെരഞ്ഞെടുത്തത്​​. യുവതിയുടെ അസ്​ഥികൂടം പൊലീസ്​ കണ്ടെടുത്തു.

ത്രിപാദി ഒറ്റക്കാണോ കുറ്റകൃത്യം ചെയ്​തതെന്ന കാര്യം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും എസ്​.പി​ പറഞ്ഞു. ഇയാൾ നായുടെ മൃതദേഹം സംഘടിപ്പിച്ചത്​ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ലെന്നും എസ്​.പി കൂട്ടിച്ചേർത്തു. ത്രിപാദിയെ കൊലപാതക കുറ്റം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റം ചുമത്തി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

Tags:    
News Summary - dentist killed woman hid body in Drishyam style arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.