സഹാറൻപുർ: പുതിയ ബാച്ചുകളിൽ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദയൂബന്ദ് ദാറുൽ ഉലൂം.
ആധാർ കാർഡ്, താമസ സർട്ടിഫിക്കറ്റ്, സത്യവാങ്മൂലം എന്നിവ നൽകി അവ പൊലീസ് വെരിഫിക്കേഷൻ കഴിഞ്ഞ ശേഷം മാത്രമാകും പ്രവേശനം നൽകുകയെന്ന് ദാറുൽ ഉലൂം ഡെപ്യൂട്ടി വൈസ് ചാൻസലർ മൗലാന അബ്ദുൽ ഖാലിഖ് മദ്റാസി വാർത്തക്കുറിപ്പിൽ അറിയിച്ചു. സ്വന്തം ആധാർ കാർഡിന് പുറമെ പിതാവിന്റെ ആധാർ കാർഡും നൽകണം. ഇവ വ്യാജമാണെന്ന് കണ്ടാൽ അപേക്ഷ തള്ളുക മാത്രമല്ല നിയമ നടപടിയും നേരിടേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
ജമ്മു- കശ്മീർ, പശ്ചിമ ബംഗാൾ, മണിപ്പൂർ, അസം പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾ താമസ രേഖയും സമർപ്പിക്കണം. ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലയിൽ ദയൂബന്ദിലുള്ള ദാറുൽ ഉലൂം ഇന്ത്യയിലെ മുൻനിര ഇസ്‍ലാമിക കലാലയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.