റെയിൽവേയിൽ പത്തു മാസം പ്രായമായ ​പെൺകുട്ടിക്ക് ആശ്രിത നിയമനം

ന്യൂഡൽഹി: രേഖകളിൽ വിരലടയാളം പതിക്കുമ്പോൾ അവൾ വിതുമ്പുകയായിരുന്നു. അത് എന്തിനെന്ന് പത്തു മാസം മാത്രം പ്രായമായ അവൾക്ക് അറിയില്ലായിരുന്നു. കുട്ടിയുടെ ബന്ധുക്കളെയും ഉദ്യോഗസ്ഥരെയും ആ കാഴ്ച കണ്ണീരിലാഴ്ത്തി. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അപൂർവ നിയമനവേളയായിരുന്നു അത്.

അപകടത്തിൽ മാതാപിതാക്കൾ മരിച്ച പത്തു മാസം മാത്രം പ്രായമുള്ള കുട്ടിക്ക് റെയിൽവേ ജോലി നൽകിയതായിരുന്നു വൈകാരിക മുഹൂർത്തം സൃഷ്ടിച്ചത്. വ്യാഴാഴ്ച ഛത്തീസ്ഗഡിലെ റായ്പുർ ഡിവിഷനിലായിരുന്നു സംഭവം. പ്രായപൂർത്തിയാവാത്തതിനാലാണ് കുട്ടിയുടെ വിരലടയാളം ഔദ്യോഗിക രജിസ്റ്ററിൽ പതിച്ചത്. 18 വയസ്സ് പൂർത്തിയായാൽ പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാം.

ഭിലായിലെ റെയിൽവേ യാർഡിൽ അസിസ്റ്റന്റ് ആയിരുന്നു കുട്ടിയുടെ പിതാവ് രാജേന്ദ്ര കുമാർ. കഴിഞ്ഞ ജൂൺ ഒന്നിന് ഭാര്യക്കും മകൾക്കുമൊപ്പം കാറിൽ യാത്ര ചെയ്യവേയുണ്ടായ അപകടത്തിൽ കുട്ടി മാത്രം രക്ഷപ്പെട്ടു. ഇതോടെ തീർത്തും അനാഥയായ കുട്ടിയോടുള്ള കടപ്പാടും അനുകമ്പയും അറിയിച്ചാണ് പ്രായപൂർത്തി എത്തും മുമ്പേ നിയമനം നൽകിയത്.

Tags:    
News Summary - Dependent appointment for ten-month-old girl in railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.