ലഖ്നോ: ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന് തിരിച്ച തൃണമൂൽ കോൺഗ്രസ് എം.പിമാർക്ക് യു.പി പൊലീസിെൻറ മർദനം. ഹാഥറസിൽ പെൺകുട്ടിയുടെ വീടിന് ഒന്നര കിലോമീറ്റർ അകെല വെച്ചാണ് പൊലീസ് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാെൻറ നേതൃത്വത്തിലുള്ള സംഘത്തെ നേരിട്ടത്. എം.പിമാർക്കൊപ്പമുള്ള തൃണമൂൽ പ്രവർത്തകർക്കെതിരെ ലാത്തിവീശിയ പൊലീസ് ഡെറിക് ഒബ്രിയാനെ നിലത്ത് തള്ളിയിടുകയും മർദിക്കുകയും ചെയ്തു.
സംഘത്തിൽ എം.പിമാരായ ഡോ. കകോലി ഘോഷ്, പ്രതിമ മൊണ്ഡാൽ, മുൻ എം.പി മമത താക്കുർ എന്നിവരും പാർട്ടി നേതാക്കളുമാണ് ഉണ്ടായിരുന്നത്. നേതാക്കളുമായി വാക്ക്തർക്കത്തിലേർപ്പെട്ട പൊലീസ് അവരെ തള്ളിമാറ്റുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് പ്രവർത്തകർ 'പെൺകുട്ടികളെ കത്തിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ', എന്നെഴുതിയ പ്ലക്കാർഡുകളുമായി റോഡിൽ കുത്തിയിരുന്നു. പൊലീസ് ഇവരെ ബലംപ്രയോഗിച്ച് മാറ്റി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെവ്വേറെ വാഹനങ്ങളിലാണ് യാത്ര ചെയ്തതെന്ന് എം.പിമാർ പറഞ്ഞു. തങ്ങളുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നില്ല. ദുഃഖത്തിലാഴ്ന്ന കുടുംബത്തെ സ്വാന്തനിപ്പിക്കാനെത്തിയ ജനപ്രതിനിധികളെ ലോക്കൽ പൊലീസ് തടയുന്നതും മർദിക്കുന്നതും എന്ത് കാട്ടുനീതിയാണ്. എന്തുകൊണ്ടാണ് പൊലീസ് തങ്ങളെ തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതിനും പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുമായി തിരിച്ച തൃണമൂൽ പാർട്ടി പ്രതിനിധി സംഘത്തിനെതിരെ യു.പി പൊലീസ് നടത്തിയ കൈയേറ്റത്തെ അപലപിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹാഥറസിലേക്ക് തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.